ബെല്ലെറിനെ ലക്ഷ്യം വെച്ച് പി എസ് ജി

- Advertisement -

ആഴ്സണൽ ഫുൾബാക്ക് ഹെക്ടർ ബെല്ലെറിനെ ലക്ഷ്യമിട്ട് ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജി രംഗത്ത്. റൈറ്റ് ബാക്കിൽ കരുത്ത് കൂട്ടാനുള്ള പു എസ് ജിയുടെ അന്വേഷണമാണ് ഇപ്പോൾ ബെല്ലെറിനിൽ എത്തി നിൽക്കുന്നത്. താരത്തെ സ്വന്തമാക്കാൻ ആയി 20 മില്യൺ ഇതിനകം തന്നെ പി എസ് ജി ആഴ്സണലിന് വാഗ്ദാനം ചെയ്തിരിക്കുകയാണ്. എന്നാൽ താരത്തെ ആഴ്സണൽ വിൽക്കുമോ എന്ന് സംശയമാണ്.

ആഴ്സണൽ വിടുമെന്ന് നേരത്തെ ബെല്ലെറിൻ സൂചനകൾ നൽകിയിരുന്നു. പക്ഷെ അർട്ടേറ്റ ടീം ശക്തമാക്കാൻ ശ്രമിക്കുന്നതിനാൽ ബെല്ലെറിനെ വിട്ടു നൽകാൻ ഒരുക്കമല്ല. 2011മുതൽ ആഴ്സണലിൽ ഉള്ള താരമാണ് ബെല്ലിറിൻ. 25കാരനായ താരം ഇതിനകം ആഴ്സണലിനു വേണ്ടി 150ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുമ്പ് ബാഴ്സലോണ അക്കാദമിയിൽ ഉണ്ടായിരുന്ന താരമാണ്. തനിക്ക് സ്പെയിനിലേക്ക് തിരികെ പോകണം എന്ന് നേരത്തെ ബെല്ലെറിൻ പറഞ്ഞിരുന്നു. എന്നാൽ സ്പെയിനിൽ നിന്ന് ഇതുവരെ കാര്യമായ ഓഫർ ഒന്നും ബെല്ലെറിനെ തേടി വന്നിട്ടില്ല.

Advertisement