അഞ്ചാം സീഡ് സബലങ്ക, ഏഴാം സീഡ് മാഡിസൺ കീയ്സ് എന്നിവർ രണ്ടാം റൗണ്ടിൽ

- Advertisement -

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി അഞ്ചാം സീഡ് ആര്യാന സബലങ്ക. ഫ്രഞ്ച് താരം ഡോടിന്‌ എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സബലങ്ക ജയം കണ്ടത്. ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് സ്വന്തമാക്കിയ താരം രണ്ടാം സെറ്റ് 6-4 നു സ്വന്തമാക്കി രണ്ടാം റൗണ്ട് പ്രവേശനം എളുപ്പമാക്കി. മത്സരത്തിൽ 11 ഏസുകൾ ആണ് താരം ഉതിർത്തത്. 27 സീഡ് ടൂണീഷ്യൻ താരം ഒൻസ് ജബയോറും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ റൗണ്ടിൽ കത്രിയസനെയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അറബ് താരം തകർത്തത്. സ്‌കോർ – 6-2, 7-6.

സീഡ് ചെയ്യാത്ത തിമേയ ബാബോസിന് എതിരെ സമ്പൂർണ ആധിപത്യം ആണ് അമേരിക്കൻ താരവും ഏഴാം സീഡുമായ മാഡിസൺ കീയ്സ് പുറത്ത് എടുത്തത്. ഓരോ സെറ്റിലും ഇരട്ട ബ്രൈക്കുകൾ നേടിയ താരം 6-1, 6-1 എന്ന നേരിട്ടുള്ള സ്കോറിന് ആദ്യ റൗണ്ടിൽ ജയം കണ്ടു. മറ്റൊരു അമേരിക്കൻ താരവും ഗ്രാന്റ് സ്‌ലാം ജേതാവും 26 സീഡുമായ സ്ലോനെ സ്റ്റീഫൻസും ആദ്യ റൗണ്ടിൽ മികച്ച ജയം നേടി. സീഡ് ചെയ്യാത്ത എതിരാളിക്ക് എതിരെ 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആണ് സ്റ്റീഫൻസ് ജയം കണ്ടത്.

Advertisement