സീസൺ അവസാനത്തോടെ ആശ്ലി യങ് ഇന്റർ മിലാനിൽ പോകും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആശ്ലി യങ് ഇന്റർ മിലാനിലേക്ക് പോകുമെന്ന് ഉറപ്പായി. ഇംഗ്ലീഷ് മാധ്യമം ആയ ബി ബി സി യങ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് സ്ഥിതീകരിച്ചു. ജനുവരിയിൽ തന്നെ പോകാൻ ആണ് യങ് ശ്രമിക്കുന്നത് എങ്കിലും യുണൈറ്റഡ് സ്ക്വാഡ് ചെറുതായതിനാൽ ഇപ്പോൾ ക്ലബ് വിടാൻ യുണൈറ്റഡ് സമ്മതിക്കില്ല.

യങ് തന്റെ കരാറിന്റെ അവസാന ആറു മാസങ്ങളിൽ ആണ് ഉള്ളത്. യങ് ഫ്രീ ട്രാൻസഫറിൽ ആകും ഇന്റർ മിലാനിൽ എത്തുക. ഈ സീസൺ അവസാനത്തോടെയാകും യങ് യുണൈറ്റഡ് വിടുക. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഇപ്പോൾ ഉള്ള താരങ്ങളിൽ ഏറ്റവും പരിചയസമ്പത്തുള്ള താരമാണ് ആശ്ലി യങ്‌. 2011ൽ ആണ് യങ്ങ് ആസ്റ്റൺ വില്ലയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. മാഞ്ചസ്റ്ററിനായി ഇരുന്നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യുണൈറ്റഡിനൊപ്പം ലീഗ് കിരീടം ഉൾപ്പെടെ 5 കിരീടങ്ങളും നേടിയിട്ടുണ്ട്.

Advertisement