ഇന്ന് സൗദിയിൽ ഗ്രീസ്മനും ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡിനെതിരെ

- Advertisement -

ഇന്ന് സൗദി അറേബ്യയിൽ ഒരു വൻ പോരാട്ടം തന്നെയാണ് നടക്കുന്നത്. സ്പെയിനിലെ വമ്പന്മാരായ ബാഴ്സലോണ ഇന്ന് സൂപ്പർ കോപ സെമി ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. അഞ്ചു വർഷത്തോളം അത്ലറ്റിക്കോയ്ക്ക് ആയി കളിച്ച ഗ്രീസ്മന്റെ ബാഴ്സലോണയിലേക്ക് എത്തിയ ശേഷം അത്ലറ്റിക്കോയ്ക്ക് എതിരായ രണ്ടാം മത്സരമാകും ഇത്.

ഇന്ന് വിജയിക്കുന്നവർക്ക് ഫൈനലിൽ റയൽ മാഡ്രിഡ് ആകും എതിരാളികൾ. ഇന്നലെ വലൻസിയയെ തോൽപ്പിച്ച് റയൽ മാഡ്രിഡ് ഫൈനലിലേക്ക് എത്തിയിരുന്നു. രാത്രി 1.30നാണ് മത്സരം. ടെർ സ്റ്റേഗൻ, ഡെംബലെ, ആർതുർ എന്നിവർ ഒന്നും ഇല്ലാതെയാണ് ബാഴ്സലോണ സൗദി അറേബ്യയിൽ എത്തിയിരിക്കുന്നത്.

Advertisement