മിഖിതാര്യന് വീണ്ടും പരിക്ക്

- Advertisement -

റോമയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ മിഖിതാര്യന് വീണ്ടും പരിക്ക്. അവസാന മാസങ്ങളായി പരിക്കിനാൽ വലയുന്ന മിഖിതാര്യന് വീണ്ടും മസിൽ ഇഞ്ച്വറി തന്നെയാണ് പ്രശ്നമാകുന്നത്. ഞായറാഴ്ച ടൊറീനോയ്ക്ക് എതിരെ കളിക്കുമ്പോൾ ആയിരുന്നു വീണ്ടും മിഖിതാര്യന് പരിക്ക് പ്രശ്നമായത്. താരത്തെ അന്ന് ഉടൻ സബ്സ്റ്റിട്യൂട്ട് ചെയ്തിരുന്നു.

ഡിസംബർ ആദ്യ ആഴ്ചക്ക് ശേഷം ഇതുവരെ മിഖിതാര്യൻ റോമയ്ക്ക് വേണ്ടി സ്റ്റസ്ട്ട് ചെയ്തിട്ടില്ല. ആഴ്സണലിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആണ് മിഖി ഇപ്പോൾ റോമയിൽ കളിക്കുന്നത്. മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമായി മികച്ച രീതിയിൽ ആയിരുന്നു മിഖിതാര്യയന്റെ റോമ കരിയർ തുടങ്ങിയത്. പക്ഷെ അതിനു ശേഷം പരിക്ക് പ്രശ്നമായി വരികയായിരുന്നു.

Advertisement