ആശ്ലി യങ്ങിനെ തിരികെയെത്തിക്കാൻ ആസ്റ്റൺ വില്ല ശ്രമം

Img 20210616 144235

ഇംഗ്ലീഷ് ഫുൾബാക്കായ ആശ്ലി യങിനെ തിരികെ ഇംഗ്ലണ്ടിൽ എത്തിക്കാൻ ആസ്റ്റൺ വില്ലയുടെ ശ്രമം. യങ്ങിന്റെ മുൻ ക്ലബ് കൂടിയായ ആസ്റ്റണ് വില്ല താരത്തിനെ കരാറുമായി സമീപിച്ചതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്റർ മിലാൻ താരമായ ആശ്ലി യങ് ഇപ്പോൾ ഫ്രീ ഏജന്റാണ്. യങ്ങ് ഇതുവരെ ഇന്റർ മിലാൻ ഓഫർ ചെയ്ത കരാർ അംഗീകരിച്ചിട്ടില്ല. ആസ്റ്റൺ വില്ലയെ കൂടാതെ രണ്ട് പ്രീമിയർ ലീഗ് ക്ലബുകൾ കൂടെ യങ്ങിനായി ഓഫർ സമർപ്പിച്ചിട്ടുണ്ട്.

പത്തു വർഷം മുമ്പ് ആയിരുന്നു ആശ്ലി യങ് ആസ്റ്റൺ വില്ല വിട്ടത്‌. സീരി എ കിരീടം നേടുന്നതിൽ പ്രധാന പങ്കുവഹിച്ച ആശ്ലി യങിനെ നിലനിർത്താൻ ആണ് ഇന്റർ ശ്രമിക്കുന്നത്. രണ്ട് സീസൺ മുമ്പ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു യങ് ഇന്ററിൽ എത്തിയത്‌. അന്ന് മുതൽ ഇന്ന് വരെ ഇന്റർ മിലാന്റെ വിശ്വസ്ഥനായിരുന്നു യങ്.

2011 മുതൽ 2019വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്നു യങ് കളിച്ചിരുന്നത്. മാഞ്ചസ്റ്ററിനായി ഇരുന്നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യുണൈറ്റഡിനൊപ്പം ലീഗ് കിരീടം ഉൾപ്പെടെ 5 കിരീടങ്ങളും നേടിയിട്ടുണ്ട്. അവസാനം യുണൈറ്റഡിന്റെ ക്യാപ്റ്റനായിരിക്കെ ആയിരുന്നു താരം ക്ലബ് വിട്ടത്. യുണൈറ്റഡിൽ എത്തും മുമ്പ് ആസ്റ്റൺ വില്ലയുടെ സ്റ്റാർ ആയിരുന്നു യങ്.

Previous articleഷഫാലി വര്‍മ്മയ്ക്ക് അരങ്ങേറ്റം, ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും
Next articleപുജാരയുടെ സ്ട്രൈക്ക് റേറ്റിനെ വിമര്‍ശിക്കുന്നവര്‍ ടോപ് ലെവലിൽ കളിച്ചിട്ടില്ലാത്തവരാണ് – സച്ചിന്‍ ടെണ്ടുല്‍ക്കര്‍