പുജാരയുടെ സ്ട്രൈക്ക് റേറ്റിനെ വിമര്‍ശിക്കുന്നവര്‍ ടോപ് ലെവലിൽ കളിച്ചിട്ടില്ലാത്തവരാണ് – സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Cheteshwarpujara

ചേതേശ്വര്‍ പുജാര തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റിംഗ് തുടരണമെന്ന് പറഞ്ഞ് സച്ചിന്‍ ടെണ്ടുൽക്കര്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ താരത്തിൽ നിന്ന് ഓസ്ട്രേലിയയിലേതിന് സമാനമായ ഇന്നിംഗ്സ് ആണ് വേണ്ടതെന്ന് സച്ചിന്‍ വ്യക്തമാക്കി. പുജാരയുടെ സ്ട്രൈക്ക് റേറ്റിനെ വിമര്‍ശിക്കുന്നവര്‍ ടോപ് ലെവലിൽ അധികം ബാറ്റ് ചെയ്തിട്ടില്ലെന്നും സച്ചിന്‍ പറഞ്ഞു.

ടീമിലെ മറ്റു താരങ്ങളുടെ അത്രയും വേഗത്തിലല്ല പുജാരയുടെ ബാറ്റിംഗെന്നാണ് വിമര്‍ശനം ഉയരുന്നത്, എന്നാൽ പുജാര ഒരു വശത്ത് നങ്കൂരമിടുന്നതാണ് കോഹ്‍ലി, പന്ത്, രോഹിത് എന്നിങ്ങനെയുള്ള താരങ്ങള്‍ക്ക് ആക്രമിച്ച് കളിക്കുവാനുള്ള അവസരം നല്‍കുന്നതെന്നും സച്ചിന്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി പുജാര എന്താണോ ചെയ്യുന്നത് അത് വളരെ അധികം പ്രശംസനീയമായ കാര്യമാണെന്നും സച്ചിന്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമാണ് പുജാരയെന്നും സച്ചിന്‍ വ്യക്തമാക്കി.

Previous articleആശ്ലി യങ്ങിനെ തിരികെയെത്തിക്കാൻ ആസ്റ്റൺ വില്ല ശ്രമം
Next articleഡാനി റോസ് ഇനി വാറ്റ്ഫോർഡിൽ