അവസാന മണിക്കൂറുകളിൽ ആസ്റ്റൺ വില്ലയുടെ ഡഗ്ലസ് ലൂയിസിന് ആയി ആഴ്‌സണൽ ശ്രമം

Wasim Akram

Douglas Luis

മധ്യനിരയിൽ തോമസ് പാർട്ടി, മുഹമ്മദ് എൽനെനി എന്നിവരുടെ പരിക്ക് വലക്കുന്ന ആഴ്‌സണൽ ആസ്റ്റൺ വില്ലയുടെ ഡഗ്ലസ് ലൂയിസിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നു. ട്രാൻസ്ഫർ വിപണി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ആണ് ബ്രസീലിയൻ താരത്തിന് ആയുള്ള ആഴ്‌സണൽ ശ്രമം. നിലവിൽ താരത്തിന്റെ ഏജന്റുമായി എഡു ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ വില്ലക്ക് എതിരായ മത്സര ശേഷം പുതിയ താരങ്ങളെ ടീമിൽ എത്തിച്ചേക്കും എന്ന സൂചന പരിശീലകൻ മൈക്കിൾ ആർട്ടെറ്റ നൽകിയിരുന്നു. നിരവധി ക്ലബുകൾ വില്ല വിടാൻ താൽപ്പര്യം പ്രകടിപ്പിച്ച ഡഗ്ലസ് ലൂയിസിന് ആയി രംഗത്ത് ഉണ്ടായിരുന്നു എന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ താരത്തെ നിലനിർത്താൻ ആണ് വില്ല ശ്രമിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ തങ്ങൾക്ക് എതിരെ ഗോൾ നേടിയ താരത്തെ ടീമിൽ എത്തിക്കാൻ ആയാൽ മധ്യനിരയിലെ തലവേദന ആഴ്‌സണലിന് ഒരു പരിധി വരെ ഒഴിവാക്കാം.