ഗാക്പോ പ്രീമിയർ ലീഗിലേക്ക് ഇല്ല, പി എസ് വിയിൽ തന്നെ നിൽക്കാൻ വാൻ ഹാലിന്റെ നിർദ്ദേശം

Newsroom

20220901 162624
Download the Fanport app now!
Appstore Badge
Google Play Badge 1

PSV ഐന്തോവൻ വിംഗർ ആയ കോഡി ഗാക്‌പോ ഡച്ച് ലീഗ് വിട്ടു വരില്ല. ഗാക്പോയെ സ്വന്തമാക്കാൻ ലീഡ്സ് യുണൈറ്റഡും സതാമ്പ്ടണും ശ്രമിച്ചിരുന്നു. താരം പ്രീമിയർ ലീഗിലേക്ക് പോകാൻ തയ്യാറായിരുന്നു എങ്കിലും ഡച്ച് ദേശീയ ടീം പരിശീലകനായി വാൻ ഹാൽ ഗാക്പോയോട് പി എസ് വിയിൽ തന്നെ തുടരാൻ പറഞ്ഞു. ലോകകപ്പ് സ്ക്വാഡിൽ ഗാക്പോയെ ഉൾപ്പെടുത്താൻ വാൻ ഹാൽ തീരുമാനിച്ചിട്ടുണ്ട്. പി എസ് വി ആകും താരത്തിന് നല്ലത് എന്ന് വാൻ ഹാൽ പറഞ്ഞു.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിച്ച താരമാണ് ഗാക്പോ. ആന്റണിയെ സ്വന്തമാക്കാൻ ആയതോടെ ഗാക്പോയിൽ നിന്ന് യുണൈറ്റഡ് പിന്മാറിയിരുന്നു.

23കാരനായ താരം ഇപ്പോൾ പി എസ് വിയിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ റൂഡ് വാൻ നിസ്റ്റെൽറൂയിയുടെ കീഴിലാണ് കളിക്കുന്നത്. ഇടതുവശത്ത് കളിക്കുന്ന വിംഗറാണ് ഗാക്‌പോ. കഴിഞ്ഞ സീസണിൽ പിഎസ്‌വിക്ക് വേണ്ടിയുള്ള പ്രകടനം കൊണ്ട് ഗാക്‌പോ ഈ വർഷത്തെ ഡച്ച് ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ 12 ഗോളുകളും 12 അസിസ്റ്റും ഗാക്പോ ഡച്ച് ലീഗിൽ നേടിയിരുന്നു.