അയാക്സിന്റെ വാൻ ഡെ ബീകിനായി 60 മില്യൺ നൽകാൻ റയൽ മാഡ്രിഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അയാക്സിന്റെ യുവതാരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് രംഗത്ത്. അയാക്സിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ വാൻ ഡെ ബീകിനായി റയൽ 60 മില്യൺ വാഗ്ദാനം ചെയ്തതായാണ് സ്പാനിഷ്‌ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അയാക്സിന്റെ അക്കാദമിയിലൂടെ വളർന്ന് വന്ന വാൻ ഡെ ബീക് ക്ലബ് വിട്ടേക്കും എന്ന് നേരത്തെ തന്നെ റൂമറുകൾ ഉണ്ടായിരുന്നു.

കഴിഞ്ഞ സീസണിലെ അയാക്സിന്റെ ഇരട്ട കിരീടത്തിലും ചാമ്പ്യൻസ് ലീഗ് കുതിപ്പിലും വാൻ ഡെ ബീക് പ്രധാന പങ്കുവഹിച്ചിരുന്നു. 17 ഗോളുകളും 13 അസിസ്റ്റും താരം കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനായി സംഭാവന ചെയ്തിരുന്നു. നൂറോളം മത്സരങ്ങൾ താരം ഇതുവരെ അയാക്സിനായി കളിച്ചു. 22കാരനായ താരത്തിന് വലിയ ഭാവി തന്നെ ഫുട്ബോൾ നിരീക്ഷകർ പ്രവചിക്കുന്നുണ്ട്.