നെയ്മർ പി എസ് ജി വിടരുത് എന്ന് എമ്പപ്പെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നെയ്മർ പി എസ് ജി വിടരുത് എന്ന് സഹതാരം എമ്പപ്പെ. പി എസ് ജിയുടെ അറ്റാക്കിംഗ് കൂട്ടുകെട്ടായ നെയ്മറും എമ്പപ്പെയും തന്നെ ആണ് ക്ലബിന്റെ പ്രധാന കരുത്ത്. നെയ്മർ ടീമിനൊപ്പം തുടരണമെന്നാണ് തന്റെ ആഗ്രഹം എന്ന് എമ്പപ്പെ പറഞ്ഞു. നെയ്മർ പി എസ് ജിക്ക് അത്ര പ്രാധാന്യമുള്ള താരമാണ് എന്ന് എമ്പപ്പെ പറഞ്ഞു. താൻ നെയ്മറിനോ നേരിട്ട് ഇത് ആവശ്യപ്പെട്ടു എന്നും എമ്പപ്പെ പറഞ്ഞു.

ലോക റെക്കോർഡ് തുകയ്ക്കായിരുന്നു നെയ്മർ രണ്ട് സീസൺ മുമ്പ് പ്രമുഖ എസ് ജിയിൽ എത്തിയത്. എന്നാൽ ഇപ്പോൾ ക്ലബ് വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു നിൽക്കുകയാണ് നെയ്മർ. ഇപ്പോൾ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട് എങ്കിലും നെയ്മർ ബാഴ്സലോണയിലേക്ക് പോകാൻ ആകും എന്നു തന്നെയുള്ള പ്രതീക്ഷയിലാണ്.