ഫ്രെഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടരുത് എന്ന് റിവാൾഡോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ മിഡ്ഫീൽഡറായ ഫ്രെഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ മികച്ച താരമായി മാറണം എന്ന് ബ്രസീലിയൻ ഇതിഹാസം റിവാൾഡോ. കഴിഞ്ഞ സീസണ വൻ തുകയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഫ്രഡിന് തന്റെ പുതിയ ക്ലബിൽ ഇതുവരെ താളം കണ്ടെത്താൻ ആയിട്ടില്ല. ഫ്രെഡിന് കാര്യങ്ങൾ എളുപ്പമല്ല എങ്കിലും ക്ലബ് വിടരുത് എന്ന് റിവാൾഡോ ഉപദേശിച്ചു. മാനസികമായി കരുത്ത് കാണിച്ച് ഫ്രെഡ് പൊരുതണം. എന്നാൽ യുണൈറ്റഡിൽ തന്നെ മികച്ച താരമായി ഫ്രെഡിന് മാറാൻ കഴിയും റിവാൾഡോ പറഞ്ഞു.

പരിശീലകരായ മൗറീനോയും ഒലെയും ഫ്രഡിന് അവസരങ്ങൾ കൊടുത്തു എങ്കിലും ഇരു പരിശീലകരുടെയും വിശ്വാസം നേടാൻ ഫ്രെഡിന് ഇതുവരെ ആയിട്ടില്ല. ഇപ്പോഴും പോഗ്ബയ്ക്ക് ഒപ്പം ആരെ മിഡ്ഫീൽഡിൽ കളിപ്പിക്കും എന്ന് നിശ്ചയമില്ലാതിരിക്കുകയാണ് മാഞ്ചസ്റ്റർ. അതുകൊണ്ട് ആദ്യ ഇലവനിൽ എത്താൻ ഫ്രെഡിന് ഇപ്പോഴും അവസരമുണ്ട്. ഫ്രെഡ് ക്ഷമ കാണിക്കണമെന്നും മികച്ച താരമാണ് ഫ്രെഡ് എന്നും റിവാൾഡോ പറഞ്ഞു.