അയാക്സിന്റെ പ്രീസീസൺ ടീമിൽ ഡി ലിറ്റില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അയാക്സിന്റെ ക്യാപ്റ്റൻ ഡി ലിറ്റിന്റെ യുവന്റസിലേക്കുള്ള യാത്ര പെട്ടെന്ന് ആകുമെന്ന് സൂചന നൽകികൊണ്ട് അയാക്സ് രംഗത്ത്. അയാക്സിന്റെ പ്രീസീസൺ ടൂറിനായുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഡി ലിറ്റ് ടീമിൽ ഇടം നേടിയില്ല. ഓസ്ട്രിയയിലേക്ക് പോകുന്ന ടീം പ്രഖ്യാപിച്ചപ്പോളാണ് ഡി ലിറ്റിനെ ഉൾപ്പെടുത്താതിരുന്നത്.

യുവന്റസിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കാൻ വേണ്ടിയാണ് ഡി ലിറ്റിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇന്ന് തന്നെ ഇറ്റലിയിലേക്ക് യാത്രയാകുന്ന ഡി ലിറ്റ് ഇന്നോ നാളെയോ ആയി യുവന്റസിലേക്കുള്ള ട്രാൻസ്ഫറിന്റെ സാങ്കേതിക നടപടികൾ പൂർത്തിയാക്കും. അയാക്സ് ആവശ്യപ്പെട്ട 75 മില്യൺ യുവന്റസ് നൽകാൻ തീരുമാനിച്ചതോടെയാണ് ഡി ലിറ്റിന്റെ ട്രാൻസ്ഫർ നടപടികൾ വേഗത്തിലാകുന്നത്.