യുവതാരങ്ങൾ തിളങ്ങി, വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസണ് തുടക്കം

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസൺ ടൂറിന് വിജയ തുടക്കം. ഇന്ന് ഓസ്ട്രേലിയയിൽ വെച്ച് നടന്ന ആദ്യ പ്രീസീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓസ്ട്രേലിയൻ ക്ലബായ പെർത് ഗ്ലോറിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. തികച്ചു ഏകപക്ഷീയമായ മത്സരമായിരുന്നു ഇന്ന് നടന്നത്. രണ്ട് പകുതിയിലും രണ്ട് വ്യത്യസ്ത ഇലവനുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്.

യുവതാരങ്ങളാൽ സമ്പന്നമായ ടീമിൽ പുതിയ സൈനിങുകളായ ഡാനിയൽ ജെയിംസും വാൻ ബിസാകയും അരങ്ങേറ്റം നടത്തി. ഇരുവരും പ്രതീക്ഷ നൽകുന്ന പ്രകടനം തന്നെ ആണ് കാഴ്ചവെച്ചത്. മത്സരത്തിലെ രണ്ടു ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്. പോഗ്ബയുടെ ഒരു ഫ്ലിക്ക് പാസിൽ നിന്ന് റാഷ്ഫോർഡ് ആണ് ആദ്യ ഗോൾ നേടിയത്. ഒരു ഡിഫൻസീവ് പിഴവ് മുതലെടുത്ത് 18കാരൻ ഗാർനർ രണ്ടാം ഗോളും നേടി. യുണൈറ്റഡിനായി ഗ്രീൻവുഡ്, ഗോമസ് എന്നിവർ മികച്ച പ്രകടനം തന്നെ ഇന്ന് കാഴ്ചവെച്ചു.

Advertisement