നൂയറിനെ മാറ്റി ടെർ സ്റ്റേഗന് അവസരം നൽകാൻ സമയമായി- ജർമ്മൻ ഇതിഹാസം

- Advertisement -

ഫോമില്ലാതെ വിഷമിക്കുന്ന ജർമ്മൻ ഗോളി മാനുവൽ നൂയറിനെ മാറ്റി ബാഴ്സലോണ ഗോളി ആന്ദ്രെ ടെർ സ്റ്റേഗണെ ജർമ്മനിയുടെ ഒന്നാം നമ്പർ ഗോളി ആകേണ്ട സമയം അതിക്രമിച്ചെന്ന് ജർമ്മൻ ഇതിഹാസം ലോഥർ മാതേവൂസ്. മുള്ളർ, ബോട്ടങ്, ഹമ്മൽസ് എന്നിവരെ ഇനി സീനിയർ ടീമിലേക്ക് പരിഗണിക്കേണ്ടതില്ല എന്ന ജർമ്മൻ പരിശീലകന്റെ തീരുമാനത്തെയും ഇതിഹാസം താരം ചോദ്യം ചെയ്തു.

നൂയർ ജർമ്മൻ ക്യാപ്റ്റൻ ആണ് എന്നത് ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാൻ കാരണമാകരുത്, പോയ 2 വർഷത്തെ പ്രകടനം എടുത്താൽ ടെർ സ്റ്റേഗൻ ആദ്യ ഇലവനിൽ സ്ഥാനം അർഹിക്കുന്നുണ്ട്. പ്രകടനം അടിസ്ഥാനം ആക്കുകയാണെങ്കിൽ അവസരങ്ങളും അതേ പോലെ നൽകണം എന്നാണ് ലോഥർ മാതേവൂസ് അഭിപ്രായപ്പെട്ടത്.
ജർമ്മൻ ടീമിന് ഏറെ നേട്ടങ്ങൾ സമ്മാനികുന്നതിൽ പങ്കാളികളായ സീനിയർ താരങ്ങളെ പരസ്യമായി പുറത്താകുമ്പോൾ ജർമ്മൻ പരിശീലകൻ യാക്കിം ലോ കുറച്ച് കൂടെ മാന്യമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യണമായിരുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Advertisement