ഇന്ത്യ-പാക് മത്സരം നടക്കുമെന്ന ഉറപ്പ് നല്‍കി ഡേവിഡ് റിച്ചാര്‍ഡ്സണ്‍

- Advertisement -

ഇന്ത്യ-പാക് മത്സരം ലോകകപ്പില്‍ നടക്കുമെന്ന് ഉറപ്പ് നല്‍കി ഐസിസി സിഇഒ ഡേവിഡ് റിച്ചാര്‍ഡ്സണ്‍. ഐസിസിയുടെ ടൂര്‍ണ്ണമെന്റുകളില്‍ ടീമുകളെല്ലാം സമ്മതപത്രം ഒപ്പിട്ട് നല്‍കാറുണ്ടെന്നും ഇന്ത്യയും പാക്കിസ്ഥാനും ആ ഉടമ്പടി ഒപ്പിട്ട് കഴിഞ്ഞുവെന്നുമാണ് അതിനനുസരിച്ച് ഇരുവരും ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ ബാധ്യസ്ഥരാണെന്നുമാണ് ഡേവിഡ് പറഞ്ഞത്.

ഇനി അഥവാ ഇത് പാലിക്കപ്പെടുവാന്‍ ടീമുകള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ പോയിന്റുകള്‍ ഏത് ടീമാണോ പങ്കെടുക്കാത്തത് അവരുടെ എതിര്‍ ടീമിനു നല്‍കുമെന്നും ഡേവിഡ് റിച്ചാര്‍ഡ്സണ്‍ അഭിപ്രായപ്പെട്ടു.

Advertisement