ദി ബെസ്റ്റ് ഗോൾ കീപ്പറുടെ പട്ടികയായി

മികച്ച ഗോൾ കീപ്പർ കണ്ടെത്താനുള്ള ഫിഫയുടെ ദി ബെസ്റ്റ് ഗോൾ കീപ്പറുടെ അവസാന മൂന്ന് താരങ്ങളുടെ പട്ടിക ഫിഫ പുറത്തുവിട്ടു. ബെൽജിയത്തിന്റെയും റയൽ മാഡ്രിഡിന്റെയും ഗോൾ കീപ്പറായ തിബോ ക്വർട്ട, ഫ്രാൻസിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ടോട്ടൻഹാം ഗോൾ കീപ്പർ ഹ്യൂഗോ ലോറിസ്, ലോകകപ്പിൽ ഡെൻമാർക്ക്‌ വലക്ക് മികച്ച പ്രകടനം കാഴ്ചവെച്ച ലെസ്റ്റർ ഗോൾ കീപ്പർ പീറ്റർ സ്‌മൈകിൾ എന്നിവരാണ് അവസാന വട്ട പട്ടികയിൽ ഉള്ളത്.

മൂന്ന് താരങ്ങളും ലോകകപ്പിൽ പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് അവസാന പട്ടികയിൽ ഇടം നേടാൻ അവരെ സഹായിച്ചത്. കഴിഞ്ഞ തവണ ഇറ്റാലിയൻ ഗോൾ കീപ്പർ ബുഫൺ ആയിരുന്നു മികച്ച ഗോൾ കീപ്പർ.

Previous articleസെനഗൽ വിംഗർ ഇനി മുംബൈ സിറ്റിയിൽ
Next articleമികച്ച കോച്ചിനെ കണ്ടെത്താനുള്ള ഫിഫയുടെ പട്ടികയായി