സെനഗൽ വിംഗർ ഇനി മുംബൈ സിറ്റിയിൽ

സെനഗൽ സ്വദേശിയായ മൊദൗ സൗഗൗ മുംബൈ സിറ്റിയുമായി കരാറിൽ എത്തി. വിംഗറായി കളിക്കുന്ന താരം ഒരു വർഷത്തെ കരാറിലാണ് മുംബൈ സിറ്റിയിലേക്ക് എത്തുന്നത്. 33കാരനായ താരം റൈറ്റ് വിംഗിലാണ് കളിക്കാർ. ഫ്രഞ്ച് ഫസ്റ്റ് ഡിവിഷൻ ക്ലബായ മാഴ്സയ്ക്കായി കളിച്ചിട്ടുള്ള താരമാണ്.

2013 മുതൽ 2015 വരെ ആയിരുന്നു മാഴ്സയിൽ മൊദൗ ഉണ്ടായിരുന്നത്. ഇംഗ്ലീഷ് ക്ലബായ ഷെഫീൽഡ് വെനെസ്ഡേക്കായും താരം ബൂട്ടുകെട്ടിയിട്ടുണ്ട്. റൊമാനിയൻ ക്ലബായ സി എഫ് ആർ ക്ലുജിന് വേണ്ടിയായിരുന്നു മൊദൗയുടെ മികച്ച പ്രകടനം വന്നിട്ടുള്ളത്. അവസാന സീസണിൽ താരം പോർച്ചുഗീസ് ക്ലബായ മൊറേറൻസിൽ ആയിരുന്നു.

സെനഗൽ ദേശീയ ടീമിലും താരം മുമ്പ് കളിച്ചിട്ടുണ്ട്.

Previous articleഹാര്‍ദ്ദിക് ഓള്‍റൗണ്ടറോ, എനിക്ക് ആ അഭിപ്രായമില്ല: ഗവാസ്കര്‍
Next articleദി ബെസ്റ്റ് ഗോൾ കീപ്പറുടെ പട്ടികയായി