ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ടെലികാസ്റ്റ് ചെയ്യും

- Advertisement -

ലോകകപ്പ് യോഗ്യത റൗണ്ടിലെ ഇന്ത്യയുടെ മത്സരങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് തത്സമയം കാണാൻ ആകും. ഇന്ത്യയുടെ മൂന്ന് മത്സരങ്ങളും ടെലികാസ്റ്റ് ചെയ്യും എന്ന് സ്റ്റാർ സ്പോർട്സ് അറിയിച്ചു. അടുത്ത മാസം ഖത്തറിൽ വെച്ചാണ് ഇന്ത്യയുടെ ബാക്കിയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്നത്.

ടീം ഇന്ന് ഖത്തറിലേക്ക് പുറപ്പെടും. അവസാന ഒരാഴ്ച ആയി ടീമംഗങ്ങൾ ഐസൊലേഷനിൽ ആയിരുന്നു. ജൂൺ 3ന് ഖത്തറിനെതിരെയും, ജൂൺ ഏഴിന് ബംഗ്ലാദേശിനെതിരെയും, ജൂൺ 15ന് അഫ്ഗാനിസ്താന് എതിരെയും ആണ് ഇന്ത്യയുടെ ഗ്രൂപ്പിലെ അവശേഷിക്കുന്ന മത്സരങ്ങൾ.

India’s Fixtures:

June 3: India vs Qatar (IST 10.30pm).
June 7: Bangladesh vs India (IST 7.30pm).
June 15: India vs Afghanistan (IST 7.30pm)

Advertisement