മുൻ ഇന്ത്യൻ താരവും പ്രശസ്ത പരിശീലകനുമായ സുഭാഷ് ഭൗമിക് അന്തരിച്ചു

മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ പരിശീലകനുമായ സുഭാഷ് ഭൗമിക് അന്തരിച്ചു. കൊൽക്കത്തയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളും നെഞ്ചുവേദനയും കാരണം അവസാന കുറച്ച് കാലമായി അദ്ദേഹം ചികിത്സയിൽ ആയിരുന്നു.

കൊൽക്കത്ത സ്വദേശിയായ അദ്ദേഹം കളിക്കാരൻ എന്ന നിലയിൽ മോഹൻ ബംഗാനായും ഈസ്റ്റ് ബംഗാളിനായും നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ രണ്ട് ക്ലബുകൾക്കായി മാത്രമെ അദ്ദേഹം കളിച്ചിട്ടുള്ളൂ. 1970കളിൽ ഇന്ത്യൻ ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. പിന്നീട് പരിശീലകനായി ഈസ്റ്റ് ബംഗാളിനെ രണ്ട് തവണ ദേശീയ ലീഗ് ചാമ്പ്യന്മാരും ആക്കി. മോഹൻ ബഗാൻ, മൊഹമ്മദൻസ്, ചർച്ചിൽ ബ്രദേഴ്സ്, സാൽഗോക്കർ എന്നിവിടങ്ങളിൽ എല്ലാം പ്രവർത്തിച്ചിട്ടുണ്ട്.