സബ് ജൂനിയർ ലീഗ്, ഗുരുവായൂർ അക്കാദമിക്ക് തോൽവി

- Advertisement -

സബ് ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ കേരള ക്ലബായ ഗുരുവായൂർ സ്പോർട്സ് അക്കാദമിക്ക് തോൽവി. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഫുട്ബോൾ ക്ലബ് മാംഗ്ലൂർ ആണ് ഗുരുവായൂർ അക്കാദമിയെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മാംഗ്ലൂരിന്റെ ജയം. മാംഗ്ലൂരിനു വേണ്ടി അബ്ദുൽ മുസവിർ, മുഹമ്മദ് അഫ്നാൻ എന്നിവർ ഗോൾ നേടി. ഗുരുവായൂരിനായി മുഹമ്മദ് ഫൈറൂസാണ് ഗോൾ നേടിയത്.

Advertisement