സബ് ജൂനിയർ ലീഗ്, കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് ഫാക്ട് പ്ലേ ഓഫിൽ

- Advertisement -

സബ് ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് സിയിൽ നിന്ന് ഫാക്ട് ഫുട്ബോൾ അക്കാദമി പ്ലേ ഓഫിന് യോഗ്യത നേടി. ഇന്ന് ഗ്രൂപ്പിലെ അതി നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചതോടെയാണ് ഫാക്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്ലേ ഓഫ് ഉറപ്പിച്ചത്‌. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം രണ്ട് ഗോളുകൾ അടിച്ച് 2-1നായിരുന്നു ഫാക്ട് അക്കാദമിയുടെ ഇന്നത്തെ ജയം.

ഫാരിസ് അലിയാണ് ഫാക്ടിന്റെ രണ്ടു ഗോളുകളും നേടിയത്. ലീഗിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളാണ് ഫാരിസ് അലി നേടിയത്‌. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ലിയാനും ഗോൾ നേടി. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിൽ മൂന്ന് വിജയങ്ങളോടെ 9 പോയന്റുമായാണ് ഫാക്ട് ഗ്രൂപ്പിൽ ഒന്നാമത് എത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന് ആറു പോയന്റാണ് ഉള്ളത്. ഗ്രൂപ്പിൽ നിന്ന് ഒരു ടീം മാത്രമേ പ്ലേ ഓഫ് നേടു എന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ അവസാനിച്ചു.

Advertisement