സബ്ജൂനിയർ ഫുട്ബോൾ; കാസർഗോഡിനെ ഗോളിൽ മുക്കി തിരുവനന്തപുരം ഫൈനലിൽ

- Advertisement -

ഫോർട്ട് കൊച്ചിയിൽ വെച്ച് നടക്കുന്ന 39ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ഫൈനലിൽ. ഇന്ന് വൈകിട്ട് നടന്ന സെമി പോരാട്ടത്തിൽ കാസർഗോഡിനെ തകർത്തു കൊണ്ടാണ് തിരുവനന്തപുരം ഫൈനലിലേക്ക് എത്തിയത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഇന്നത്തെ തിരുവനന്തപുരത്തിന്റെ വിജയം. മത്സരത്തിൽ തുടക്കം മുതൽ അവസാനം വരെ തിരുവനന്തപുരത്തിന്റെ ആധിപത്യമായിരുന്നു.

ജോമോൻ, അഭിൻ ദാസ് എന്നിവർ തിരുവനന്തപുരത്തിനായി ഇരട്ട ഗോളുകൾ നേടി. 3, 42 മിനുട്ടുകളിൽ ആയിരുന്നു ജോമോന്റെ ഗോളുകൾ. 16, 49 മിനുട്ടുകളിൽ ആയിരുന്നു അഭിൻ ദാസിന്റെ ഗോളുകൾ. കളിയുടെ അവസാന നിമിഷം ജെറിൻ ജോണിയും തിരുവനന്തപുരത്തിനായി ഗോൾ നേടി. രണ്ടാം സെമിയിൽ എറണാകുളവും കോഴിക്കോടും ആണ് ഏറ്റുമുട്ടുന്നത്.

Advertisement