വിരമിക്കൽ ഉടൻ ഇല്ല, രണ്ട് മാസത്തെ അവധി എടുത്ത് ധോണി

- Advertisement -

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് സൂചന നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ലോകകപ്പിന്റെ സെമിയിൽ ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ താരം ഉടൻ വിരമിക്കില്ലെന്ന സൂചനകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

പാരച്യൂട്ട് റെജിമെന്റിൽ ലെഫ്റ്റനന്റ് കേണൽ ആയ ധോണി അടുത്ത രണ്ട് മാസം ടെറിട്ടോറിയൽ ആർമിയിൽ സേവനം അനുഷ്ഠിക്കുന്നത് കൊണ്ടാണ് രണ്ട് മാസം അവധി എടുത്തത്. ഇതോടെ അടുത്ത മാസം നടക്കുന്ന വെസ്റ്റിൻഡീസ് പരമ്പരയിൽ ധോണി കളിക്കില്ല. ലോകകപ്പിന് മുൻപ് തന്നെ ധോണി ടെറിട്ടോറിയൽ ആർമിയിൽ ചേരുന്നത് തീരുമാനിച്ചിരുന്നു എന്നും വാർത്തകൾ ഉണ്ട്.

ഓഗസ്റ്റ് 3ന് നടക്കുന്ന ടി20 ടൂർണമെന്റോടെയാണ് വെസ്റ്റിൻഡീസ് പരമ്പര ആരംഭിക്കുക. വെസ്റ്റിൻഡീസ് പരമ്പരക്കുള ടീമിനെ തിരഞ്ഞെടുക്കാനായി സെലക്ടർമാരും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും നാളെ യോഗം ചേരുന്നുണ്ട്.

Advertisement