അഞ്ച് സബ്സ്റ്റിട്യൂഷൻ യൂറോ കപ്പിലും തുടരും

കൊറോണ കാരണം കൊണ്ട് വന്ന് അഞ്ച് സബ്സ്റ്റിട്യൂഷൻ നിയമം യൂറോ കപ്പിലും തുടരാൻ യുവേഫ തീരുമാനിച്ചു. ഈ വർഷം ജൂണിൽ നടക്കുന്ന യൂറോ കപ്പിൽ ഉടനീളം അഞ്ച് സബ് നിയമം കൊണ്ടുവരാൻ ആണ് യുവേഫ തീരുമാനിച്ചത്. ഇപ്പോൾ യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും ഒപ്പം യുവേഫയുടെ കീഴിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിലും ഒക്കെ അഞ്ച് സബ്സ്റ്റിട്യൂഷൻ നിയമം തുടരുകയാണ്.

മൂന്ന് സബ്സ്റ്റിട്യൂഷനിലേക്ക് തിരികെ പോകാൻ മാത്രം സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ല എന്നാണ് യുവേഫയുടെ വിലയിരുത്തുകൾ. താരങ്ങൾക്ക് കൂടുതൽ വിശ്രമം നൽകാൻ ഈ നീക്കം സഹായിക്കും എന്നാണ് യുവേഫ വിശ്വസിക്കുന്നത്.