ഐപിഎലിലേക്ക് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെത്തി തുടങ്ങി

ഐപിഎല്‍ കളിക്കുവാനായി ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരങ്ങളെത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ ഫാഫ് ഡു പ്ലെസിയും സ്പിന്നര്‍ ഇമ്രാന്‍ താഹിറും ചെന്നൈയുടെ മത്സരങ്ങള്‍ നടക്കുന്ന മുംബൈയിലേക്ക് എത്തുകയായിരുന്നു. ക്വാറന്റീന് ശേഷം ഫാഫ് ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ താഹിര്‍ ഇന്ന് മുതല്‍ ഏഴ് ദിവസത്തെ ക്വാറന്റീന് വിധേയനാകും.

അതേ സമയം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എബി ഡി വില്ലിയേഴ്സ് ടീമിനൊപ്പം ചേരുവാന്‍ ചെന്നൈയിലേക്ക് എത്തിയിട്ടുണ്ട്.