പരിക്ക് പ്രശ്നം, സുവാരസ് ഉറുഗ്വേക്ക് വേണ്ടിയും കളിക്കില്ല

- Advertisement -

ബാഴ്സലോണ താരം സുവാരസിന്റെ പരിക്ക് കണക്കിൽ എടുത്ത താരത്തിന് വിശ്രമം നൽകാൻ ഒരുങ്ങുകയാണ് ഉറുഗ്വേ. സെപ്റ്റംബർ ആദ്യ വരത്തിൽ നടക്കുന്ന ഉറുഗ്വേയുടെ സൗഹൃദ മത്സരങ്ങളിൽ സുവാരസ് കളിക്കില്ല. വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് മത്സരങ്ങളാണ് ഉറുഗ്വേ കളിക്കുന്നത്. രണ്ട് മത്സരങ്ങൾക്കായുള്ള ടീമിലേക്കും സുവാരസിനെ പരിഗണിക്കില്ല.

ലാലീഗയിലെ ആദ്യ മത്സരത്തിൽ ആയിരുന്നു സുവാരസിന് പരിക്കേറ്റത്. സുവാരസ് അടുത്ത രണ്ട് മത്സരത്തിൽ കളിക്കില്ല എന്ന് ബാഴ്സ വ്യക്തമാക്കിയിട്ടുണ്ട്. അത്ലറ്റിക്ക് ബിൽബാവോയ്ക്ക് എതിരെ ൽകളി തുടങ്ങി 32 മിനുട്ട് ആകുമ്പോഴേക്ക് തന്നെ സുവാരസിന് കളം വിടേണ്ടി വന്നിരുന്നു. കാഫ് ഇഞ്ച്വറിയാണ് സുവാറ്റസിന് വിനയായിരിക്കുന്നത്. കഴിഞ്ഞ സീസൺ അവസാനത്തിൽ മുട്ടിനേറ്റ പരിക്ക് കാരണവും സുവാരസ് വലഞ്ഞിരുന്നു.

Advertisement