“ഇന്ത്യയിൽ ഉള്ളവർക്ക് ഫുട്ബോളിനെ കുറിച്ചുള്ള അറിവ് വളരെ കുറവാണ്, മനസ്സിലാകാത്ത കാര്യങ്ങളെ വിമർശിക്കരുത്” – സ്റ്റിമാച്

ഇന്നലെ അഫ്ഗാനിസ്താനെ തോൽപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച് ഇന്ത്യൻ ഫുട്ബോൾ ആരാധകരെ വിമർശിച്ചു. ഇന്ത്യയിലെ ആൾക്കാർക്ക് ഫുട്ബോളിനെ കുറിച്ചുള്ള അറിവ് വളരെ കുറവാണ്. നിങ്ങൾക്ക് മനസ്സിലാക്കാത്ത കാര്യത്തെ നിങ്ങൾക്ക് വിമർശിക്കാൻ ആവില്ല. സ്റ്റിമാച് പറഞ്ഞു. അതുകൊണ്ട് തന്നെ ഞാൻ ആരാധകരോട് പറയുന്നത് നിങ്ങൾ ക്ഷമയോടെ ഇരിക്കുക എന്നതാണ്. വേറെ ഒന്നും ആവശ്യപ്പെടുന്നില്ല. സ്റ്റിമാച് പറഞ്ഞു.
20220612 113330
ഇന്നലത്തെ മത്സരം താൻ ഏറെ ആസ്വദിച്ചു. അടുത്ത് ഒന്നും ഒരു മത്സരവും താൻ ഇങ്ങനെ ആസ്വദിച്ചിട്ടില്ല. സ്റ്റിമാച് പറയുന്നു. മുമ്പ് ഇന്ത്യൻ ഫുട്ബോൾ ആസ്വദിക്കാൻ ആകുന്നത് ആയിരുന്നില്ല. ഇപ്പോൾ അത് ആസ്വാദകരമാക്കി എന്നും സ്റ്റിമാച് പറഞ്ഞു. ഇന്നലെ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്.