ട്രാൻസ്ഫറുകൾ അതിവേഗത്തിൽ, സ്കോട്ടിഷ് യുവ ഡിഫൻഡറും ലിവർപൂളിലേക്ക്

Newsroom

Picsart 22 06 12 12 15 31 652
Download the Fanport app now!
Appstore Badge
Google Play Badge 1

ഡാർവിൻ നൂനസിന്റെ ട്രാൻസ്ഫർ ഉറപ്പിച്ച ലിവർപൂൾ ഒരു സ്കോട്ടിഷ് യുവ ഡിഫൻഡറെ കൂടെ സ്വന്തമാക്കുകയാണ്. അബെർഡീന്റെ റൈറ്റ് ബാക്കായ 18കാരൻ കാല്വിൻ റാംസെ ആണ് ലിവർപൂളിലേക്ക് എത്തുന്നത്. താരത്തെ സ്വന്തമാക്കാൻ ലിവർപൂൾ തീരുമാനിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. റാംസെ അബെർഡീന് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയിരുന്നു. വലിയ ഓഫർ ആയതു കൊണ്ട് തന്നെ സ്കോട്ടിഷ് ക്ലബും താരത്തെ വിട്ടു നൽകാൻ തയ്യാറായി.

പത്തു മില്യൺ പൗണ്ടോളമാണ് അബെർഡീൻ ലിവർപൂളിനോട് ആവശ്യപ്പെടുന്നത്. ലിവർപൂൾ ആ തുക നൽകാൻ തയ്യാറായേക്കും. 2012 മുതൽ അബെർഡീനൊപ്പം ഉള്ള താരമാണ് റാംസെ. സ്കോട്ടിഷ് അണ്ടർ 21 ടീമിനായി ഇപ്പോൾ കളിക്കുന്നുണ്ട്. നൂനസിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കിയ ശേഷമാകും റാംസെയുടെ ട്രാൻസ്ഫർ ലിവർപൂൾ പൂർത്തിയാക്കുക..