“നെയ്മറിനെക്കാൾ മികച്ച താരമാണ് സ്റ്റെർലിംഗ്”

- Advertisement -

ഇപ്പോൾ മികച്ച ഫോമിൽ ഉള്ള മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിംഗ് ബ്രസീൽ താരം നെയ്മറിനെക്കാൾ മുകളിൽ ആണെന്ന് ലിവർപൂൾ ഇതിഹാസം ജമി കാരഗർ. ഇംഗ്ലണ്ട് ദേശീയ ടീമിൽ ഇപ്പോഴത്തെ ഏറ്റവും മികച്ച താരമാണ് സ്റ്റെർലിംഗ് എന്നാണ് മാധ്യമങ്ങൾ പറയുന്നത്. എന്നാൽ സ്റ്റെർലിംഗ് അതിനേക്കാൾ മുകളിലാണ്. റൊണാൾഡോയും മെസ്സിയും കഴിഞ്ഞാൽ സ്റ്റെർലിംഗ് ആണ് ഏറ്റവും നല്ല ഫുട്ബോൾ താരം. കാരഗർ പറഞ്ഞു.

ബ്രസീലിയൻ താരം നെയ്മറിനേക്കാൾ മെച്ചപ്പെട്ട കളിക്കാരനാണ് സ്റ്റെർലിംഗ്. ഇടതു ഭാഗത്ത് നിന്ന് അറ്റാക്ക് ചെയ്യുന്ന താരങ്ങളെ എടുത്താൽ ലോകത്തെ സ്റ്റെർലിംഗിനെയും ലിവർപൂളിന്റെ സാഡിയോ മാനെയെയും മറികടക്കാൻ ആരുമില്ല. കാരഗർ പറഞ്ഞു. ഈ പ്രസ്താവനകൾ ഒക്കെ വലിയ സംവാദങ്ങൾ തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഉയർത്തുന്നുണ്ട്. നെയ്മറും ഹസാർഡും ഒക്കെ ഇപ്പോഴും ഫുട്ബോൾ കളിക്കെ ഇത്തരത്തിൽ ഉള്ള പ്രസ്താവനകൾ നടത്തരുത് എന്നാണ് ഫുട്ബോൾ ആരാധകരിൽ ചിലർ പറയുന്നത്.

റൊണാൾഡോയും മെസ്സിയും വിരമിക്കുമ്പോൾ ബാലൻ ഡി ഓറിന് മുന്നിൽ ഉണ്ടാകുന്ന താരമായിരിക്കും സ്റ്റെർലിംഗ് എന്നും, റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചതു പോലെയാണ് സ്റ്റെർലിംഗ് മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കുന്നത് എന്നും കാരഗർ പറഞ്ഞു. എന്നാൽ റൊണാൾഡോയോടും മെസ്സിയോടും താരതമ്യം ചെയ്യാനുള്ള മികവ് സ്റ്റെർലിംഗിനില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള തന്നെ വ്യക്തമാക്കി.

Advertisement