“ബാഴ്സലോണയുടെയും യുവന്റസിന്റെ ഓഫർ നിരസിച്ചാണ് ബ്രസീലിൽ എത്തിയത്”

- Advertisement -

പി എസ് ജി വിട്ട് ബ്രസീലിയൻ ക്ലബായ സാവോ പോളോയിൽ എത്തിയ ആൽവേസ് താൻ വലിയ ഓഫറുകൾ നിരസിച്ചാണ് ബ്രസീലിൽ എത്തിയത് എന്ന് പറഞ്ഞു. പി എസ് ജിയിലെ തന്റെ കരാർ അവസാനിച്ച സമയത്ത് തനിക്ക് ഓഫറുമായി ബാഴ്സലോണയും യുവന്റസും എത്തിയിരുന്നു എന്ന് ആൽവേസ് പറഞ്ഞു. എന്നാൽ രണ്ട് ക്ലബുകളും എനിക്ക് സ്ഥിരമായി കളിക്കാൻ അവസരം നൽകാം എന്ന് ഉറപ്പ് പറഞ്ഞില്ല‌. തന്നെ വിശ്വസിക്കാൻ തയ്യാറായത് സാവോ പോളോ മാത്രമായിരുന്നു എന്നും ആൽവേസ് പറഞ്ഞു.

തനിക്ക് 2022 ലോകകപ്പ് വരെ സ്ഥിരമായി കളിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ബ്രസീൽ ടീമിൽ ഇടം നേടാൻ സാധിക്കുകയുള്ളൂ‌. അതാണ് സാവോ പോളോയിൽ എത്താൻ കാരണം എന്നും ഡാനി ആൽവേസ് പറഞ്ഞു. ഇപ്പോൾ മൂന്നു വർഷത്തെ കരാറിലാണ് താരം സാവോ പോളോയിൽ കളിക്കുന്നത്. കോപ അമേരിക്കയിൽ ബ്രസീലിനെ കിരീടത്തിലേക്ക് നയിച്ച ആൽവസ് മുമ്പ് ബാഴ്സലോണ, യുവന്റസ്, സെവിയ്യ എന്നീ ക്ലബുകൾക്കായൊക്കെ കളിച്ചിട്ടുണ്ട്.

Advertisement