സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഒക്ടോബറിൽ എറണാകുളത്ത്

Img 20180703 Wa0067

അമ്പത്തി ഏഴാമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഒക്ടോബർ ഒന്നിന് തുടക്കമാകും. എറണാകുളമാണ് ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിക്കുന്നത്. ഒക്ടോബർ 1ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ രാവിലെ 9.00ന് തിരുവനന്തപുരം പത്തനംതിട്ടയെ നേരിടും.

ഒക്ടോബർ 8ആം തീയതി വരെ ടൂർണമെന്റ് നീണ്ടുനിൽക്കും . കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് മഹാരാജാസ് കോളേജ് സ്റ്റേഡിയമാണ് വേദിയാവുക. കേരളത്തിലെ മുഴുവൻ ജില്ലകളും പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇത്തവണയും ശക്തമായ പോരാട്ടങ്ങൾ പ്രതീക്ഷിക്കുന്നു. അവസാനം 2019ൽ എറണാകുളത്ത് വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ആയിരുന്നു കിരീടം നേടിയത്.

ഒക്ടോവർ 5ന് ആദ്യ സെമിയും ആറാം തീയതി രണ്ടാം സെമി ഫൈനലും നടക്കും. ഒക്ടോബർ 8നാകും ഫൈനൽ നടക്കുക. മത്സരത്തിന് കാണികൾക്ക് പ്രവേശനം നൽകാൻ കെ എഫ് എ ആലോചിക്കുന്നുണ്ട്.
Img 20210921 161936

Previous articleഹാമസ് റോഡ്രിഗസ് എവർട്ടൺ വിടുന്നു, ഖത്തർ ക്ലബുമായി ധാരണ
Next articleചളി പറ്റിയത് മാത്രം മെച്ചം, ഡെൽഹിയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിൽ നിന്ന് പുറത്ത്