സോക്കർ ഷൊർണ്ണൂറിനെ തറപറ്റിച്ച് എ വൈ സി ഉച്ചാരക്കടവ്

സോക്കർ ഷൊർണ്ണൂർ തങ്ങളുടെ സീസണിലെ ദയനീയ ഫോം തുടരുന്നു. ഇന്നലെ തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസിലും സോക്കർ ഷൊർണ്ണൂർ പരാജയപ്പെട്ടു. എ വൈ സി ഉച്ചാരക്കടവ് ആയിരുന്നു എ വൈ സിയുടെ എതിരാളികൾ. തീർത്തും ഏകപക്ഷീയമായ മത്സരം ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എ വൈ സി സ്വന്തമാക്കിയത്. സോക്കർ ഷൊർണ്ണൂരിന്റെ സീസണിലെ തുടർച്ചയായ പതിനൊന്നാം തോൽവിയാണിത്.

ഇന്ന് തെരട്ടുമ്മൽ സെവൻസിൽ അൽ മദീന കെ ആർ എസ് കോഴിക്കോടിനെ നേരിടും.