അൽ മദീനയ്ക്ക് വീണ്ടും തോൽവി

അൽമദീനയുടെ കഷ്ടകാലം തുടരുന്നു‌. ഇന്നലെ വളാഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന മത്സരത്തിൽ തന്നെ അൽ മദീന ചെർപ്പുളശ്ശേരി തോറ്റ് പുറത്തു പോയി. കെ എഫ് സി കാളികാവാണ് മദീനയെ തോൽപ്പിച്ചത്. ടോസിൽ ആയിരുന്നു കെ എഫ് സി കാളികാവിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ട് കഴിഞ്ഞിട്ടും ഇരുവരും തുല്യമായതാണ് കളി ടോസിൽ എത്തിച്ചത്. അവസാന ആറു മത്സരങ്ങളിൽ ഒന്ന് പോലും മദീന വിജയിച്ചിട്ടില്ല.

ഇന്ന് വളാഞ്ചേരി സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരി ഹണ്ടേഴ്സ് കൂത്തുപറമ്പിനെ നേരിടും.