ബാഴ്സലോണയെ സമനിലയിൽ തളച്ച് ബിൽബാവോ

ലീഗിന്റെ തലപ്പത്ത് ലീഡ് വർധിപ്പിക്കാൻ കിട്ടിയ സുവർണ്ണാവസരം ബാഴ്സലോണ നഷ്ടപ്പെടുത്തി. ഇന്ന് അത്ലറ്റിക്ക് ബിൽബാവോയ്ക്ക് എതിരെ നടന്ന മത്സരം സമനിലയിൽ പിരിഞ്ഞതാണ് ബാഴ്സലോണക്ക് തിരിച്ചടിയായത്. കളി ഗോൾ രഹിതമായാണ് അവസാനിച്ചത്. കളിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് അത്ലറ്റിക്ക് ക്ലബ് ആയിരുന്നു.

ടെർസ്റ്റെഗന്റെ മികവ് ഇല്ലായിരുന്നു എങ്കിൽ ഒരു പോയന്റ് പോലും സ്വന്തമാക്കാതെ മടങ്ങി വന്നേനെ ബാഴ്സലോണക്ക്. ഈ സമനിലയോടെ ബാഴ്സലോണയ്ക്ക് ലീഗിൽ 51 പോയന്റായി. 45 പോയന്റുള്ള റയൽ മാഡ്രിഡിനും 44 പോയന്റുള്ള അത്ലറ്റിക്കോ മാഡ്രിഡിനും ബാഴ്സലോണയുടെ ഈ സമനില കിരീട പ്രതീക്ഷ തിരികെ നൽകും.