കുപ്പൂത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വിജയം

- Advertisement -

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്ന് റോയൽ ട്രാവൽസ് കോഴിക്കോട് വിജയക്കൊടി പാറിച്ചു. ഇന്ന് നടന്ന മത്സരത്തിൽ മികച്ച ഫോമിൽ ഉള്ള മെഡിഗാഡ് അരീക്കോട് ആയിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ എതിരാളികൾ. മികച്ച പ്രകടനം തന്നെ കാഴ്ചവെച്ച റോയൽ ട്രാവൽസ് കോഴിക്കോട് മറുപടിയില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. അവസാന അഞ്ചു മത്സരങ്ങളും വിജയിച്ച് മികച്ച ഫോമിലായിരുന്നു മെഡിഗാഡ് ഉണ്ടായിരുന്നത്. ആ ടീമിനെയാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഇന്ന് തോൽപ്പിച്ചത്.

കുപ്പൂത്തിൽ നാളെ അൽ മദീന ചെർപ്പുളശ്ശേരി ജിംഖാന തൃശ്ശൂരിനെ നേരിടും.

Advertisement