അഞ്ചു ഗോൾ ജയവുമായി പി എസ്‌ ജി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ലീഗിൽ പി എസ് ജി ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ മോണ്ട്പിലെറിനെ നേരിട്ട പി എസ് ജി വൻ വിജയം തന്നെ നേടി. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. കളിയുടെ 17ആം മിനുട്ടിൽ ഒരു ചുവപ്പ് കാർഡ് കിട്ടിയതാണ് മോണ്ടൊഇലെറിനെ വൻ പരാജയത്തിലേക്ക് കൊണ്ടുപോയത്.

പി എസ്‌ ജിക്കു വേണ്ടി എമ്പപ്പെ, ഡിമറിയ, സറബിയ, കുർസാവ എന്നിവർ ഗോളുകൾ നേടി. ഒരു സെൽഫ് ഗോളും പി എസ്‌ ജിക്ക് ലഭിച്ചു. അസിസ്റ്റുമായി നെയ്മറും ഇന്ന് തിളങ്ങി. 22 മത്സരങ്ങളിൽ നിന്ന് 55 പോയന്റുമായി ലീഗിൽ ബഹുദൂരം മുന്നിലാണ് പി എസ്‌ ജി ഇപ്പോൾ.