ഫിഫാ മഞ്ചേരിയെ വീഴ്ത്തി മെഡിഗാഡ് അരീക്കോട് പാണ്ടിക്കാട് ഫൈനലിൽ

- Advertisement -

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസ് സെമി ലീഗിൽ നിന്ന് മെഡിഗാഡ് അരീക്കോട് ഫൈനലിൽ. . ഇന്ന് നടന്ന സെമി പോരാട്ടത്തിൽ മെഡിഗാഡും ഫിഫാ മഞ്ചേരിയും ആയിരുന്നു ഏറ്റുമുട്ടിയത്. ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചതോടെയാണ് മെഡിഗാഡിന്റെ ഫൈനൽ ഉറപ്പായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ വിജയം.

ഇതോടെ മെഡിഗാഡ് അരീക്കോടിന് ലീഗിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറു പോയന്റായി. രണ്ട് പോയന്റ് മാത്രമുള്ള ഫിഫാ മഞ്ചേരി പുറത്തുമായി. പാണ്ടിക്കാടിൽ നാളെ അവസാന സെമിയിൽ അൽ ശബാബ് തൃപ്പനച്ചി ഉഷാ തൃശ്ശൂരിനെ നേരിടും.

Advertisement