ഇരട്ട ഗോളുകളുമായി ജേഡൻ സാഞ്ചോ, കിരീടപ്പോരാട്ടത്തിൽ തിരികെയെത്തി ബൊറൂസിയ ഡോർട്ട്മുണ്ട്

- Advertisement -

ബുണ്ടസ് ലീഗയിൽ തകർപ്പൻ ജയവുമായി കിരീടപ്പോരാട്ടത്തിൽ തിരികെയെത്തി ബൊറൂസിയ ഡോർട്ട്മുണ്ട്. മെയിൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബൊറൂസിയ ഡോർട്ട്മുണ്ട്. ഇരട്ട ഗോളുകളുമായി ഇംഗ്ലീഷ് യുവതാരം ജേഡൻ സാഞ്ചോ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജയത്തിനു ചുക്കാൻ പിടിച്ചു. മെയിൻസിന്റെ ആശ്വാസ ഗോളടിച്ചത് റോബിൻ ക്വേയിസന്നാണ്.

കളിയുടെ ആദ്യ 24 മിനുട്ടിലാണ് ഇരട്ട ഗോളുകളുമായി ജേഡൻ സാഞ്ചോ ഡോർട്ട്മുണ്ടിന്റെ വരുതിയിലാക്കി. ജർമ്മൻ ക്ലാസിക്കോയിൽ ബയേൺ മ്യൂണിക്കിനോടേറ്റ കനത്ത പരാജയത്തിൽ നിന്നും വമ്പൻ തിരിച്ചുവരവാണ് ബൊറൂസിയ ഡോർട്ട്മുണ്ട് നടത്തിയത്. ഇന്നത്തെ ജയം ബൊറൂസിയ ഡോർട്ട്മുണ്ടിനെ വീണ്ടും പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തിച്ചു. ഇപ്പോൾ രണ്ടു പോയിന്റിന്റെ ലീഡാണ് ബയേണിന് മേൽ ഡോർട്ട്മുണ്ടിനുള്ളത്.

Advertisement