ലിൻഷാ മണ്ണാർക്കാട് വീണ്ടും വിജയ വഴിയിൽ

- Advertisement -

രണ്ട് തുടർ പരാജയങ്ങൾക്ക് ശേഷം ലിൻഷാ മണ്ണാർക്കാട് വീണ്ടും വിജയ വഴിയിൽ എത്തി. ഇന്നലെ വാണിയമ്പലം അഖിലേന്ത്യാ സെവൻസിൽ ആണ് ലിൻഷ വിജയം സ്വന്തമാക്കിയത്. ഇന്നലെ നടന്ന മത്സരത്തിൽ ഉഷാ തൃശ്ശൂരിനെ ആയിരുന്നു ലിൻഷാ മണ്ണാർക്കാട് തോൽപ്പിച്ചത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലിൻഷയുടെ വിജയം. സീസണിലെ മോശം ഫോം ഉഷാ തൃശ്ശൂർ തുടരുന്ന കാഴ്ചയും ഇന്നലെ കാണാൻ ആയി.

ഇന്ന് വാണിയമ്പലം സെവൻസിൽ ലിൻഷാ മണ്ണാർക്കാട് ഉഷാ തൃശ്ശൂരിനെ നേരിടും. കെ എഫ് സി കാളികാവ് എ വൈ സി ഉച്ചാരക്കടവിനെ നേരിടും.

Advertisement