ആഴ്സണലിന്റെ അപരാജിത റെക്കോർഡ് തകർക്കാൻ ഉറച്ച് ലിവർപൂൾ

ലിവർപൂൾ പുതിയ വർഷത്തിലും വിജയത്തോടെ തന്നെ മുന്നേറുകയാണ്. ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയതോടെ പ്രീമിയർ ലീഗിൽ പരാജയം അറിഞ്ഞിട്ട് ഒരു വർഷം എന്ന റെക്കോർഡിൽ ലിവർപൂൾ എത്തി. കഴിഞ്ഞ ജനുവരി തുടക്കത്തിൽ ആയിരുന്നു ലിവർപൂൾ അവസാനമായി ഒരു മത്സരം പരാജയപ്പെട്ടത്. ഇന്നലെ കൂടെ അപരാജിതരായി നിന്നതോടെ 37 മത്സരങ്ങൾ ലിവർപൂൾ ലീഗിൽ പരാജയമറിയാതെ പൂർത്തിയാക്കി.

ആഴ്സണലിന്റെ ഇൻവിൻസിബിൾ സീസൺ ആവർത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ലിവർപൂൾ ഇപ്പോൾ ഉള്ളത്. 2003-2004 സീസണിൽ അപരാജിതരായി സീസൺ പൂർത്തിയാക്കിയ ആഴ്സണൽ ആകെ 49 മത്സരങ്ങൾ തുടർച്ചയായി പരാജയമറിയാതെ കളിച്ചിരുന്നു. ഇനി 12 മത്സരങ്ങൾ കൂടെ പരാജയപ്പെടാതെ നിന്നാൽ ലിവർപൂളിനും ആ നേട്ടത്തിൽ എത്താം. 40 മത്സരങ്ങൾ 2004-05 സീസണിൽ ചെൽസിയും അപരാജിതരായി ലീഗിൽ കളിച്ചിരുന്നു.

Previous articleലിൻഷാ മണ്ണാർക്കാട് വീണ്ടും വിജയ വഴിയിൽ
Next articleമഴ, ഹൈദരബാദ് കേരള രഞ്ജി ട്രോഫി മത്സരം വൈകുന്നു