സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം

- Advertisement -

ഓസ്ട്രേലിയ ന്യൂസിലൻഡ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. മത്സരം രണ്ടാം സെഷനിൽ എത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടരുകയാണ് ഓസ്ട്രേലിയ. സ്റ്റീവൻസ് സ്മിത്തും ലബുഷാനെയും ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. സ്മിത്ത് ആദ്യ റൺ എടുക്കാൻ 39 പന്തുകൾ നേരിടേണ്ടി വന്നു. ഇപ്പോൾ 20 റൺസുമായാണ് സ്മിത്ത് ബാറ്റ് ചെയ്യുന്നത്.

ലബുഷാനെയ്ക്ക് 60 റൺസ് ആയിട്ടുണ്ട്. 45 റൺസ് എടുത്ത വാർണറിനെയും 18 റൺസ് എടുത്ത ബാർൺസിനെയും ആണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ഗ്രാൻഢോമെയും വാഗ്നറുമാണ് വിക്കറ്റുകൾ നേടിയത്. ക്യാപ്റ്റൻ വില്യംസൺ ഇല്ലാതെയാണ് ന്യൂസിലൻഡ് ഇന്ന് ഇറങ്ങിയത്.

Advertisement