ഷൂട്ടൗട്ടിൽ ജയിച്ച് കെ.എഫ്സി കാളിക്കാവ് സെമിയിൽ

തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യ സെവൻസ് ഫുട്ബോളിലെ ഇന്നലെ നടന്ന മത്സരം ജയിച്ച് കെ എഫ് സി കാളികാവ് സെമി ഫൈനലിൽ. ഇന്നലെ മെഡിഗാഡ് അരീക്കോട് ആയിരുന്നു കാളികാവിന്റെ എതിരാളികൾ. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരൊ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. തുടർന്ന് ഷൂട്ടൗട്ടിൽ ആണ് കാളികാവ് ജയം ഉറപ്പിച്ചത്. ഷൂട്ടൗട്ടിൽ 6-5 എന്ന സ്കോറിലാണ് കാളികാവ് ജയിച്ചത്.

ഇന്ന് നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ഫിഫ മഞ്ചേരി ടൗൺ എഫ്സി തൃക്കരിപ്പൂരിനെ നേരിടും.