ഇംഗ്ലണ്ട് വലിയ വിജയത്തിലേക്ക്, ജോ റൂട്ടിനു ശതകം

സെയിന്റ് ലൂസിയയില്‍ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം പിടിമുറുക്കി ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്സില്‍ 277 റണ്‍സിനു പുറത്തായ ടീം രണ്ടാം ഇന്നിംഗ്സില്‍ 325/4 എന്ന നിലയിലാണ് മൂന്നാം ദിവസം അവസാനിപ്പിച്ചത്. 448 റണ്‍സ് ലീഡ് ആണ് സന്ദര്‍ശകര്‍ നേടിയിട്ടുള്ളത്. അര്‍ദ്ധ ശതകം നേടിയ ജോ ഡെന്‍ലി, ജോസ് ബട്‍ലര്‍ എന്നിവര്‍ക്കൊപ്പം ശതകവുമായി ക്യാപ്റ്റന്‍ ജോ റൂട്ടും എത്തിയപ്പോള്‍ ഇംഗ്ലണ്ട് വലിയ സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

ഓപ്പണര്‍മാരെ വേഗത്തില്‍ മടക്കിയെങ്കിലും ജോ ഡെന്‍ലി(69), ജോസ് ബട്‍ലര്‍(56) എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ജോ റൂട്ട് നടത്തിയ ചെറുത്ത് നില്പാണ് മത്സരത്തില്‍ നിര്‍ണ്ണായകമായി മാറിയത്. 111 റണ്‍സുമായി നില്‍ക്കുന്ന ഇംഗ്ലണ്ട് നായകനു കൂട്ടായി ബെന്‍ സ്റ്റോക്സാണ് ക്രീസിലുള്ളത്. 29 റണ്‍സാണ് സ്റ്റോക്സ് നേടിയിട്ടുള്ളത്. അഞ്ചാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടുകെട്ടാണ് ജോ റൂട്ട്-ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ട് നേടിയിരിക്കുന്നത്. തന്റെ 16ാം ടെസ്റ്റ് ശതകമാണ് റൂട്ട് ഇന്നലെ നേടിയത്.