മിന്നൽ ഉസ്മാൻ ആശിഖ്, ഇരട്ട ഗോളുകളുമായി റോയൽ ട്രാവൽസിനെ ജയിപ്പിച്ചു

Img 20220108 230320

അഖിലേന്ത്യാ സെവൻസിലെ സൂപ്പർ സ്റ്റാറായ ഉസ്മാൻ ആഷിഖിന് ഇരട്ട ഗോളുകളോടെ അഖിലേന്ത്യാ സെവൻസ് തുടങ്ങാൻ ആയി. ഇന്ന് പെരിന്തൽമണ്ണ ഖാദറലി സെവൻസിൽ യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തും റോയൽ ട്രാവൽസ് കോഴിക്കോടും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ റോയൽ ട്രാവൽസ് വിജയിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരിന്നു റോയൽ ട്രാവൽസിന്റെ വിജയം. മൂന്ന് ഗോളുകളിൽ രണ്ടും സ്കോർ ചെയ്തത് ഉസ്മാൻ ആഷിഖായിരുന്നു. പെരിന്തൽമണ്ണ സെവൻസിൽ നാളെ നടക്കുന്ന മത്സരത്തിൽ സോക്കർ ഷൊർണ്ണൂരും മെഡിഗാഡ് അരീക്കോടും തമ്മിൽ ഏറ്റുമുട്ടും.

Previous article“ഇനി അത്ലറ്റിക്കോ മാഡ്രിഡ് വിട്ട് എങ്ങോട്ടും ഇല്ല” – ഗ്രീസ്മൻ
Next articleഎക്സ്ട്രാ ടൈ വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ ബ്രൈറ്റണ് വിജയം