“ഇനി അത്ലറ്റിക്കോ മാഡ്രിഡ് വിട്ട് എങ്ങോട്ടും ഇല്ല” – ഗ്രീസ്മൻ

സ്പർസിലേക്ക് ഗ്രീസ്മൻ എത്തും എന്നുള്ള അഭ്യൂഹങ്ങൾ തള്ളി കൊണ്ട് താരം രംഗത്ത്. താൻ അത്ലറ്റിക്കോ മാഡ്രിഡ് വിട്ട് പോകാൻ തനിക്ക് ഇനി താല്പര്യമില്ല എന്ന് ഗ്രീസ്മൻ പറഞ്ഞു. തന്നെ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി വരും എന്ന് പ്രതീക്ഷിക്കുന്നു. എത്ര കാലം ക്ലബിനു തന്നെ വേണോ അത്രയും കാലം തനിക്ക് ഇവിടെ തുടരാൻ ആണ് ആഗ്രഹം എന്നും ഗ്രീസ്മൻ പറഞ്ഞു. നേരത്തെ അത്ലറ്റിക്കോ മാഡ്രിഡ് വിട്ട് ബാഴ്സലോണയിലേക്ക് പോയ ഗ്രീസ്മന്റെ ട്രാൻസ്ഫർ താരത്തിന് നിരാശ മാത്രമെ നൽകിയിരുന്നുള്ളൂ.

താൻ അത്ലറ്റിക്കോ മാഡ്രിഡിൽ അതീവ സന്തോഷവാൻ ആണെന്നും ഇവിടെയാണ് തനിക്ക് ചേരുന്നത് എന്നും ഗ്രീസ്മൻ പറഞ്ഞു. താൻ ഇനി ക്ലബ് മാറുന്നതിനെ കുറിച്ചെ ചിന്തിക്കുന്നില്ല എന്നും ഗ്രീസ്മൻ പറഞ്ഞു.