എക്സ്ട്രാ ടൈ വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ ബ്രൈറ്റണ് വിജയം

എഫ് എ കപ്പ് മൂന്നാം റൗണ്ട് പോരാട്ടത്തിൽ ബ്രൈറ്റണ് വിജയം. ഇന്ന് എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ വെസ്റ്റ് ബ്രോമിനെ ആണ് ബ്രൈറ്റൺ പരാജയപ്പെടുത്തിയത്. വെസ്റ്റ് ബ്രോമിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം ഒരു കൗണ്ടട്ടിലൂടെ വെസ്റ്റ് ബ്രോം രണ്ടാം പകുതിയിൽ ലീഡ് എടുത്തു. റോബിൻസൺ ആയിരുന്നു വെസ്റ്റ് ബ്രോമിനായി ഗോൾ നേടിയത്.

വിജയത്തിലേക്ക് പോകുന്നതിന് ഇടയിൽ 68ആം മിനുട്ടിൽ വെസ്റ്റ് ബ്രോം താരം കിപ്രെ രണ്ടാം മഞ്ഞ കാർഡ് വാങ്ങി കളം വിട്ടു. ഇത് ബ്രൈറ്റണെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. 81ആം മിനുട്ടിൽ സബ്ബായി എത്തിയ യാക്കുബ് മോഡർ ബ്രൈറ്റണ് സമനില നൽകി. പിന്നീട് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിൽ 98ആം മിനുട്ടിൽ നീൽ മൊപായ് ബ്രൈറ്റന്റെ വിജയം ഉറപ്പിച്ച ഗോൾ നേടി.