അൽ മദീന ചെർപ്പുളശ്ശേരി വിജയ വഴിയിൽ തിരികെയെത്തി

Newsroom

Picsart 23 02 06 23 46 05 629

അരീക്കോട് സെവൻസിൽ വിജയിച്ചു കൊണ്ട് അൽ മദീന ചെർപ്പുളശ്ശേരി വിജയ വഴിയിലേക്ക് തിരികെയെത്തി. അൽ മദീനയും യൂണിറ്റി കൈതക്കാട് സ്‌പോർട്‌സും ഏറ്റുമുട്ടിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽ മദീന വിജയിച്ചത്. ഇന്ന് തുടക്കത്തിൽ ഷഹബാസിന്റെ മികച്ച ഫ്രീകിക്കിലൂടെ യൂണിറ്റി കൈതക്കാട് നേരത്തെ ലീഡ് നേടിയിരുന്നു. എങ്കിലും നിശ്ചയദാർഢ്യത്തോടെ ചെറുത്തുനിന്ന അൽ മദീന പൊരുതി കൊണ്ട് 2-1ന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

അൽ മദീന 23 02 06 23 46 33 881

ഈ വിജയം അൽ മദീനയുടെ അവസാന ആറ് മത്സരങ്ങളിലെ അഞ്ചാം വിജയമാണ്. അൽ മദീനയുടെ സീസണിലെ 50-ാം മത്സരം കൂടിയായിരുന്നു ഈ മത്സരം. വിജയത്തോടെ തന്നെ 50ആം മത്സരം പൂർത്തിയാക്കാൻ മദീനക്ക് ആയി. നാളെ, അരീക്കോട് സെവൻസിൽ ഫിഫാ മഞ്ചേരി ഉദയ പറമ്പിലിനെ നേരിടും.