ചെണ്ട മാറി തീയുണ്ടയായി RCB ബൗളിംഗ്!! ഗുജറാത്ത് 147ൽ വീണു

Newsroom

Picsart 24 05 04 21 09 55 576
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് എതിരെ മികച്ച ബൗളിംഗ് പ്രകടനവുമായി RCB. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിന് 20 ഓവറിൽ 147 റൺസ് എടുക്കാൻ മാത്രമേ ആയുള്ളൂ. മികച്ച തുടക്കമാണ് ആർ സി ബിക്ക് ഇന്ന് ബൗൾ കൊണ്ട് ലഭിച്ചത്. ആദ്യ 6 ഓവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത ആർ സി ബി ബൗളർമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

RCB 24 05 04 21 10 13 177

ഗുജറാത്തിന്റെ മുൻനിര ബാറ്റർമാർ എല്ലാം ഇന്ന് പരാജയപ്പെട്ടു. സാഹ 1 റൺ, ഗിൽ 2 റൺ, സായി സുദർശൻ 6 റൺസ്, എന്നിവരാണ് തുടക്കത്തിൽ തന്നെ പുറത്തായത്/ 30 റൺസ് എടുത്ത മില്ലര് 37 റൺസ് എടുത്ത ഷാരൂഖാൻ എന്നിവർ പൊരുതി നോക്കിയത് വകിയ തകർച്ചയിൽ നിന്ന് ഗുജറാത്തിനെ രക്ഷിച്ചു.

അവസാനം രാഹുൽ തവാത്തിയയും റാഷിദ് ഖാനും കൂടി ആണ് 140 എന്ന കടമ്പ കടത്തിയത്. തെവാതിയ 35 റൺസും റാഷിദ് 19 റൺസും എടുത്തു. ഗുജറാത്തിനായി മുഹമ്മദ് സിറാജ്, യാഷ് ദയാൽ, വിജയ് കുമാർ എന്നിവർ രണ്ട് വിക്കറ്റും വീതവും കാമറൂൺ ഗ്രീൻ, കരൺ ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.