അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെ വീഴ്‌ത്തി ഹൈദരാബാദ്‌ ബ്ലാക്‌ ഹോക്‌സ്‌

Newsroom

Picsart 23 02 07 00 00 08 973

ബംഗളൂരു: ഫെബ്രുവരി 6
ആദ്യ സെറ്റ് നഷ്ടമായശേഷം തകർപ്പൻ തിരിച്ചുവരവ്‌ നടത്തി റുപേ പ്രൈം വോളിബോൾ ലീഗിൽ ഹൈദരാബാദ്‌ ബ്ലാക്‌ ഹോക്‌സ്‌, അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെ വീഴ്‌ത്തി. സ്‌കോർ: 13–15, 15–9, 15–14, 15–11–10–15.

ഹൈദരാബാദ് 23 02 07 00 00 25 953

കഴിഞ്ഞ സീസണിലെ ഫൈനലിസ്‌റ്റുകളായ അഹമ്മദാബാദ്‌ തകർപ്പൻ തുടക്കമാണ്‌ നേടിയത്‌. ആദ്യ സെറ്റ്‌ 15–13ന്‌ നേടി. എന്നാൽ മിന്നുന്ന തിരിച്ചുവരവ്‌ നടത്തിയ ഹൈദരാബാദ്‌ രണ്ടാം സെറ്റ്‌ 15–9ന്‌ ആധികാരികമായി നേടി. മൂന്നാം സെറ്റ്‌ ഒപ്പത്തിനൊപ്പമായിരുന്നു. ഒടുവിൽ 15–14ന്‌ സ്വന്തമാക്കുകയായിരുന്നു. നാലാം സെറ്റ്‌ 15–11ന്‌ നേടി മത്സരം ഹൈദരാബാദ്‌ സ്വന്തം പേരിലാക്കി. യുവനിരയുമായാണ്‌ ഹൈദരാബാദ്‌ കളത്തിലെത്തിയത്‌. ഹൈദരാബാദ്‌ രണ്ട്‌ പോയിന്റും നേടി. ഹൈദരാബാദിന്റെ ഗുരുപ്രശാന്ത്‌ ആണ്‌ കളിയിലെ മികച്ച താരം.

റുപേ പ്രൈം വോളിബോൾ രണ്ടാം സീസണിൽ, കൊച്ചി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും ചെന്നൈ ബ്ലിറ്റ്‌സും ഇന്ന്‌ ആദ്യ പോരിനിറങ്ങുന്നു. കഴിഞ്ഞ വർഷം ഇരു ടീമുകൾക്കും കടുത്ത ടൂർണമെൻറായിരുന്നു. കൊച്ചി അവസാന സ്ഥാനത്തായപ്പോൾ ചെന്നൈ അവസാന പടിയിൽ രണ്ടാംസ്ഥാനത്താണ് പൂർത്തിയാക്കിയത്‌. ചെന്നൈ കഴിഞ്ഞ സീസണിൽ ആറ്‌ മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിച്ചു.